English| മലയാളം
thrikkakara

എറണാകുളം ജില്ലയിലെ ഒരു പ്രദേശമാണ് തൃക്കാക്കര. പ്രസിദ്ധമായ വാമനക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് തിരു-കാല്‍-കര എന്നതു ലോപിച്ചാണ് തൃക്കാക്കര എന്ന പേരു വന്നതെന്ന് കരുതുന്നു. തൃക്കാക്കരയുടെ സാംസ്ക്കാരിക പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തിരുവോണവും തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ ആഘോഷങ്ങള്‍ ഇവിടെ നിലനിന്നിരുന്നു. മോഡല്‍ എഞ്ചിനീയറിങ്ങ് കോളേജും, കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയുടെ പ്രധാന കേന്ദ്രവും ഈ പ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്.