തുടക്കത്തില്‍ പഞ്ചായത്തായിരുന്ന ഇതിന്റെ രൂപീകരണസമയത്ത് വെറും കാടുപോലെ കിടന്നിരുന്ന സ്ഥലത്തേക്ക് ജില്ലാ ആസ്ഥാനം വന്നതോടെയാണ് തൃക്കാക്കര ഇന്ന് കാണുന്നപോലെ വികസനം കൈവരിച്ചത്. പിന്നീട് കാക്കനാട് ഇന്‍ഫോപാര്‍ക്ക് തൃക്കാക്കര പഞ്ചായത്തിന്റെ പുരോഗതി ത്വരിതപെടുത്തി. എറണാകുളം സിവില്‍ സ്റ്റേഷന് അഥവാ ഭരണസിരാകേന്ദ്രം ഇപ്പോള്‍ തൃക്കാക്കര നഗരസഭയില്‍ പെടുന്ന കാക്കനാടാണ്. കൂടാതെ ജില്ലാ പഞ്ചായത്ത് ആസ്ഥാനം , പബ്ലിക്ക് സര്‍വീസ് കമ്മീഷന് ജില്ലാ ആസ്ഥാനം തുടങ്ങി ഒട്ടനവധി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തെയും കൊച്ചി തുറമുഖത്തേയും ബന്ധിപ്പിക്കുന്ന സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് തൃക്കാക്കര നഗരസഭയുടെ മധ്യത്തിലൂടെ കടന്നുപോകുന്നു.
പ്രധാനമായും കൃഷി തന്നെയായിരുന്നു മുഖ്യ ജീവിതോപാധി. എന്നാല്‍ സമീപപ്രദേശങ്ങളില്‍ വന്ന വിപ്ളവകരമായ മാറ്റം ആളുകളെ കൃഷിയില്‍ നിന്നും തിരിഞ്ഞ് സ്ഥിരവരുമാനക്കാരാകാന് പ്രേരിപ്പിച്ചു. തൊട്ടടുത്തുള്ള കൊച്ചിന് റിഫൈനറീസ് , ഇരുമ്പനം ഭാരത് പെട്രോളിയം എന്നിവ ഒട്ടേറെ ആളുകള്‍ക്ക് തൊഴില്‍ നല്കുന്നു.തൃക്കാക്കര അപ്പന് ക്ഷേത്രം ചരിത്രത്തില്‍ വളരെയധികം പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു ചിരപുരാതനമായ ക്ഷേത്രാമാണ്.